ഒതയോത്ത് കണ്ണോറവളപ്പില്‍ പീടിക റോഡിന് നാല് ലക്ഷം രൂപയുടെ ഭരണാനുമതി

post

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറവളപ്പില്‍ പീടിക റോഡ് നവീകരണത്തിന് നാല് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. റോഡിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു. ആക്കോളി പൂനൂര്‍ പുഴ റോഡില്‍ നിന്ന് ആരംഭിച്ച് മേത്തല്‍ വടക്കയില്‍ അങ്കണവാടി, കണ്ണോറ അമ്പലം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഈ റോഡ്.