വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്കിൽ താല്‍ക്കാലിക നിയമനം

post

കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഹിയറിങ് ഇമ്പയേഡ് വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്‍റര്‍പ്രട്ടര്‍ (യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ള്യു/ ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ്), ഡെമോൺസ്‌ട്രേറ്റർ (യോഗ്യത: കമ്പ്യൂട്ടർ എൻജിനീയറിങ്ങ് ഡിപ്ലോമ), ട്രേഡ്സ്മാൻ (യോഗ്യത: ഐ.ടി.ഐ/ ടി.എച്ച്.എസ്.എസ്.എൽ.സി ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ്) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 24നു രാവിലെ 10.30 നു കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924, www.kgptc.in.