കോവിഡ്: 150 പേര്‍ക്ക് രോഗമുക്തി

post

കോഴിക്കോട്: കോഴിക്കോട് എഫ്.എല്‍.ടി.സി., മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സി.കളില്‍ ചികിത്സയിലായിരുന്ന 150 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ - 63, ഓമശ്ശേരി - 1, കുന്നമംഗലം - 5, പെരുവയല്‍ - 4, കട്ടിപ്പാറ - 2, വേളം - 1, ഒളവണ്ണ - 4, പുറമേരി - 1, തിക്കോടി - 2, കിഴിക്കോത്ത് - 2, രാമനാട്ടുകര - 2, മാവൂര്‍ - 10, ഉള്ള്യേരി - 1, കായണ്ണ - 3, ചെക്യാട് - 8, മുക്കം - 3, താമരശ്ശേരി - 2, കടലുണ്ടി - 2, ഫറോക്ക് - 10, തിരുവളളൂര്‍ - 1, കുരുവട്ടൂര്‍ - 3, മടവൂര്‍ - 1, മണിയൂര്‍ - 1, കൊയിലാണ്ടി - 3, കുന്നുമ്മല്‍ - 1, വടകര - 1, കക്കോടി - 1, ചോറോട് - 8, നാദാപുരം - 1, ഓമശ്ശേരി - 1, പെരുമണ്ണ - 2.

ജില്ലയില്‍ 15,170 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,170 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88,477 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  പുതുതായി വന്ന 220 പേര്‍ ഉള്‍പ്പെടെ 1,531 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.119 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 5,235 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,64,243 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,62,480 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 15,8105  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1,763 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 119 പേര്‍ ഉള്‍പ്പെടെ ആകെ 2,878 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 559 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,293 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 31,824 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.